പരിശുദ്ധ ഖുർആൻ നിയമമനുസരിച്ച് പാരായണം ചെയ്യാൻ വേണ്ടി ഒരുക്കിയ ഒരു ക്ലാസാണിത്. പരിശുദ്ധമായ ഖുർആൻ മുഴുവനും നിയമമനുസരിച്ചാണ് ചെയ്യേണ്ടത്. അതിൽ പ്രാധാനമാണ് എല്ലാ നിസ്‌കാരത്തിലും നാം നിർബന്ധമായും പാരായണം ചെയ്യേണ്ട ഫാത്തിഹ സൂറത്ത്. ഫാത്തിഹ സൂറത്തിന്റെ പാരയണ ശാസ്ത്രത്തെ കുറിച്ചാണ് നാം ഈ കോഴ്‌സിലൂടെ ലക്ഷ്യമിടുന്നത്.

പഠന ലക്ഷ്യം

ഫാത്തിഹ സൂറത്ത് തെറ്റ് കൂടാതെ പാരായണം ചെയ്യാൻ സഹായിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ ഹർഫും (അക്ഷരങ്ങളും) പാരായണ ശാസ്ത്ര രീതിയനുസരിച്ച് ഉച്ചരിക്കാൻ പഠിപ്പിക്കുകയും അതോടൊപ്പം ഫാത്തിഹ മനപാഠമാക്കാൻ ഉതകുന്ന രീതിയിൽ സൂറത്തിനെ (സൂക്തം) പാരായണം ചെയ്യാൻ സഹായിക്കികയുമാണ് ഈ പഠന ഉപാധി.

Course Materials